Skip to main content

പാലിയേറ്റീവ് പരിചരണത്തില്‍ പരിശീലനം

 

 

 

ദേശീയ ആരോഗ്യദൗത്യം  കോഴിക്കോട് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ക്കും സ്റ്റാഫ് നഴ്സുമാര്‍ക്കും പാലിയേറ്റീവ് പരിചരണത്തില്‍  ആറാഴ്ചത്തെ പരിശീലനം നല്‍കുന്നു. മെഡിക്കല്‍ കോളേജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ (ഐ.പി.എം) ആണ് പരിശീലന കേന്ദ്രം.  ഡോക്ടര്‍മാര്‍ക്കായുള്ള പരിശീലനം (ബി.സി.സി.പി.എം) 2021 ജനുവരി 11നും സ്റ്റാഫ് നഴ്സുമാര്‍ക്കുള്ള പരിശീലനം (ബി.സി.സി.പി.എന്‍) ഫെബ്രുവരി മൂന്നാമത്തെ ആഴ്ച്ചയും ആരംഭിക്കും.  തിയറി ക്ലാസുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മുഖേന ആയിരിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്ന ഡോക്ടര്‍മാര്‍ക്ക് മോര്‍ഫിന്‍ ലൈസന്‍സിന് അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കും. യോഗ്യത
ബി.സി.സി.പി.എം(ബേസിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് മെഡിസിന്‍) എം.ബി.ബി.എസ്/ബി.ഡി.എസ്
ബി.സി.സി.പി.എന്‍ (ബേസിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് നഴ്സിംഗ്) ബി.എസ്.സി നഴ്സിംഗ്/ജി.എന്‍.എം.
അപേക്ഷ ഫോം wwww.instituteofpalliativemedicine.org  എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു  alliativecare@gmail.com എന്ന മെയിലില്‍ 2021 ജനുവരി അഞ്ചിനുളളില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാകോര്‍ഡിനേറ്റര്‍, പാലിയേറ്റീവ് പദ്ധതി (എന്‍.എച്ച്.എം) കോഴിക്കോട്. ഫോണ്‍  :9747211710
 

date