Skip to main content

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

 

 

 

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2021 ജനുവരി സെഷനില്‍ ആരംഭിക്കുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. യോഗ ദര്‍ശനത്തിലും യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യജ്ഞാനം ലഭിക്കുന്ന തരത്തിലാണ് പഠന പരിപാടി ചിട്ടപ്പെടുത്തിയിട്ടുളളത്. ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്.പ്രോഗ്രാമിന് നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ അംഗീകാരമുണ്ട്.
അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്തെ എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം - ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം - 33. ഫോണ്‍: 0471 2325101, 2325102. https://srccc.in/download ലിങ്കില്‍ നിന്നും ഫോറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. ജില്ലയിലെ പഠനകേന്ദ്രങ്ങള്‍: വടകര - 9846807054, കോഴിക്കോട് - 9447276815. വിശദാംശങ്ങള്‍ www.srccc.in വെബ്സൈറ്റില്‍ ലഭിക്കും.

date