Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

 

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലുളള വാര്‍ഡുകളിലെ ഭക്ഷ്യസ്ഥാപനങ്ങളില്‍ നേരിട്ടെത്തി ഡാറ്റാ കളക്ഷന്‍ നടത്തുന്നതിന് തല്‍പരകക്ഷികള്‍, എന്‍.ജി.ഒ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. വാര്‍ഡ് ഒന്നിന് എത്ര രൂപ നിരക്കില്‍ സര്‍വ്വേ പൂര്‍ത്തീകരിക്കാമെന്നു രേഖപ്പെടുത്തി ഡിസംബര്‍ 31 ന് ഉച്ചയ്ക്ക് മൂന്ന് മണിക്കകം ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണറുടെ കാര്യാലയത്തില്‍ എത്തിക്കണം. കോവിഡ് മാനദണ്ഡങ്ങളും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളും പാലിച്ചു വേണം ഡാറ്റാ കളക്ഷന്‍ നടത്തേണ്ടത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് തയ്യാറാക്കുന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്താണ് ഡാറ്റാ ഷീറ്റ് തയ്യാറാക്കേണ്ടത്.

date