Skip to main content

നഗരസഭാ അധ്യക്ഷന്മാര്‍ ചുമതലയേറ്റു

ജില്ലയിലെ നഗരസഭകളില്‍ അധ്യക്ഷന്മാര്‍ ചുമതലയേറ്റു.  വര്‍ക്കല നഗരസഭയില്‍ ടീച്ചേഴ്സ് കോളനിയില്‍ നിന്ന് വിജയിച്ച കെ.എം ലാല്‍ജി 14 വോട്ടുകള്‍ നേടി ചെര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.  പുത്തന്‍ചന്ത വാര്‍ഡില്‍ നിന്ന് സ്വതന്ത്രയായി വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി കുമാരി സുദര്‍ശിനിയാണ് വൈസ് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്.

ആറ്റിങ്ങല്‍ നഗരസഭയില്‍ 18 വോട്ടുകള്‍ നേടി തച്ചൂര്‍ക്കുന്ന് വാര്‍ഡില്‍ നിന്ന് വിജയിച്ച അഡ്വ. എസ്.കുമാരി ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. രാമച്ചംവിള വാര്‍ഡില്‍ നിന്ന് വിജയിച്ച ജി. തുളസീധരന്‍ പിള്ളയാണ് വൈസ് ചെയര്‍മാന്‍.  നെടുമങ്ങാട് നഗരസഭയില്‍ 27 വോട്ടുകള്‍ നേടി പാറമുട്ടം വാര്‍ഡില്‍ നിന്ന് വിജയിച്ച സി.എസ് ശ്രീജ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.  തറട്ട വാര്‍ഡില്‍ നിന്നും വിജയിച്ച പി. ഹരികേശനാണ് വൈസ് ചെയര്‍മാന്‍.

നെയ്യാറ്റിന്‍കര നഗരസഭയില്‍ മുന്നുകല്ലിന്‍മൂട് നിന്ന് വിജയിച്ച പി.കെ രാജമോഹന കുമാര്‍ 18 വോട്ടുകള്‍ നേടി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. പനങ്ങോട്ട്കരി വാര്‍ഡില്‍ നിന്നും വിജയിച്ച പ്രിയ സുരേഷാണ് വൈസ് ചെയര്‍പേഴ്സന്‍.

 

date