Skip to main content

ആലപ്പുഴ ബീച്ച്:  പൊതുജന പ്രവേശനം  ഇന്നും നാളെയും രാത്രി എട്ടുവരെ.

 

ആലപ്പുഴ ബീച്ചിൽ ഡിസംബർ 25 ,26 തീയതികളിൽ രാത്രി എട്ടു വരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും എന്ന് ജില്ലാ കലക്ടർ അറിയിച്ചു.   ബീച്ചിനു സമീപത്തെ കടകൾക്കും രാത്രി 8:00 വരെ പ്രവർത്തിക്കാം.   വൈകിട്ട് 7 മണി വരെയാണ്  പൊതുജനങ്ങൾക്ക് നേരത്തെ പ്രവേശനം അനുവദിച്ചിരുന്നത്. ക്രിസ്മസ് അവധി കണക്കിലെടുത്താണ് ഈ രണ്ടു ദിവസങ്ങളിൽ വൈകിട്ട് 8 മണി വരെ നീട്ടിയത്.  10 വയസ്സിന് താഴെയും 65 വയസ്സിന് മുകളിലുമുള്ളവർക്ക് പ്രവേശനം അനുവദിക്കില്ല.

date