Skip to main content

പുതുവത്സരാഘോഷം; നിരീക്ഷണം കര്‍ശനമാക്കും

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ജില്ലയില്‍ പ്രത്യേക സംഘം നിരീക്ഷണം നടത്തുമെന്ന്  കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഇതുസംബന്ധിച്ച് തിരുവനന്തപുരം, നെടുമങ്ങാട് ആര്‍.ഡി.ഒമാര്‍ അവരവരുടെ ഡിവിഷനുകളില്‍ പൊതുജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ജില്ലയിലെമ്പാടും തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ മൊബൈല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനകള്‍ നടത്തും. സിറ്റി, റൂറല്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്കും പരിശോധനകള്‍ കര്‍ശനമാക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

date