Post Category
സിവിൽ ഡിഫൻസ് ജില്ലാതല പരിശീലനം സമാപിച്ചു
ജില്ലയിൽ ആറാഴ്ച നീണ്ടുനിന്ന സിവിൽ ഡിഫൻസ് പരിശീലനം സമാപിച്ചു. തിരുവനന്തപുരം റീജിയണൽ ഫയർ ഓഫീസർ പി ദിലീപൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രഥമശുശ്രൂഷ, അഗ്നിസുരക്ഷ, ദുരന്തനിവാരണം തുടങ്ങിയവയിൽ സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്ക് വിദഗ്ധ പരിശീലനമാണ് പരിപാടിയുടെ ഭാഗമായി നൽകിയത്.
തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നെയ്യാറ്റിൻകര അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എസ് ടി സജിത് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷാജി എം പി, തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫീസർ ഡി പ്രവീൺ, സിവിൽ ഡിഫൻസ് എസ്.റ്റി ഒ. കെ. എൻ. ഷാജി, സീനിയർ എഫ്. ആർ.ഒ വി. വി ലിജു, ഡെപ്യൂട്ടി റീജിയണൽ വാർഡൻ വി. പി. അഭിജിത്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments