Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

ജില്ലയില്‍ വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ തുറന്ന കിണര്‍ ഉപയോഗിച്ചുള്ള കൃത്രിമ ഭൂജല സംപോഷണ പദ്ധതി നടപ്പാക്കുന്നതിനായി ദര്‍ഘാസ് ക്ഷണിച്ചു. കോട്ടോപ്പാടം പഞ്ചായത്തിലെ ജി.എം.എല്‍.പി.എസ് അരിയൂര്‍, ജി.എല്‍.പി.എസ് തിരുവിഴാംകുന്ന്, മുതുതല പഞ്ചായത്തിലെ ജി.എല്‍.പി.എസ് കൊടുമുണ്ട, പരതൂര്‍ പഞ്ചായത്തിലെ ജി.എച്ച്.എസ് കൊടുമുണ്ട വെസ്റ്റ്, ചാലിശ്ശേരി പഞ്ചായത്തിലെ ജി.ജെ.ബി.എസ് പട്ടിശ്ശേരി, പട്ടിത്തറ പഞ്ചായത്തിലെ ജി.യു.പി.എസ് കക്കാട്ടിരി, എ.ജെ.ബി.എസ് പടിഞ്ഞാറേനാട്, തിരുവേഗപ്പുറ പഞ്ചായത്തിലെ ജി.എല്‍.പി.എസ് നരിപ്പറമ്പ് എന്നിവിടങ്ങളിലാണ് പ്രവൃത്തികള്‍ നടപ്പാക്കുന്നത്. പൂരിപ്പിച്ച ദര്‍ഘാസുകള്‍ ജില്ലാ ഓഫീസര്‍, ഭൂജലവകുപ്പ് , മുനിസിപ്പല്‍ ടി.ബി. കോംപ്ലക്സ്, പാലക്കാട് വിലാസത്തില്‍ ജനുവരി 7 ന് വൈകിട്ട് മൂന്നിന് മുന്‍പായി സമര്‍പ്പിക്കണം. അന്നേ ദിവസം വൈകിട്ട് 4ന് ദര്‍ഘാസുകള്‍ തുറക്കും.ഫോണ്‍ : 0491 2528471.

date