Post Category
ഡി ജി പിയുടെ ഓൺലൈൻ അദാലത്ത് ജനുവരി 8ന്
സംസ്ഥാന പൊലീസ് മേധാവിയുടെ ഓൺലൈൻ പരാതി പരിഹാര പരിപാടി ജനുവരി എട്ടിന് നടക്കും. പരിപാടിയിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിക്കുന്നത്. പരാതികൾ spctalks.pol@kerala.gov.in എന്ന വിലാസത്തിൽ അയയ്ക്കണം. ഹെല്പ് ലൈൻ നമ്പർ 9497900243 'SPC talks with cops' എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയിൽ സർവീസിൽ ഉള്ളതും വിരമിച്ചതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപെടുത്തി പരിഹാരം കാണാം. പൊലീസ് ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ട് തന്നെ പരാതി നൽകാം. പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നൽകാം.
date
- Log in to post comments