Post Category
വിദ്യാജ്യോതി - വര്ക്ക്ഷീറ്റ് പ്രകാശനം ചെയ്തു
പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടത്തിവരുന്ന വിദ്യാജ്യോതി പദ്ധതിയുടെ വര്ക്ക്ഷീറ്റ് പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പൊതു വിദ്യാലയങ്ങളില്‍ പത്താംക്ലാസില്‍ പഠിക്കുന്ന പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും പൊതു പരിക്ഷയില്‍ ഉയര്‍ന്ന ഗ്രേഡ് കരസ്ഥമാക്കുന്നതിനും വിജയ ശതമാനം വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടത്തിവരുന്നു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
date
- Log in to post comments