ജില്ലാ സ്പോര്‍ട്സ് അക്കാദമി തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും
ആലപ്പുഴ: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്ന ജില്ലാ സ്പോര്‍ട്സ് അക്കാദമിയുടെ പ്രവര്‍ത്തനം തിങ്കളാഴ്ച (ജനുവരി 18) മുതല്‍ പുനരാരംഭിക്കന്‍ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാവും അക്കാദമിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന സായി സ്പോര്‍ട്സ് ഹോസ്റ്റല്‍ 19 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനും കളക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായി.
ജില്ലാതല മത്സരങ്ങളും, ടീം തിരഞ്ഞെടുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അതത് അസോസിയേഷനുകള്‍ പ്ലാന്‍ തയ്യാറാക്കി ജില്ലാ കളക്ടറുടെ അനുമതി തേടണം. രാജാ കേശവദാസ് നീന്തല്‍ക്കുളത്തിന്റെ നവീകരണ പ്രവര്‍ത്തനം സ്ഥലം നേരിട്ട് സന്ദര്‍ശിച്ചു ജില്ലാ കളക്ടര്‍ വിലയിരുത്തും. കൂടാതെ ഇ.എം.എസ് സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ചെയ്യുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ജെ ജോസഫ്, വൈസ് പ്രസിഡന്റ് വി.ജി വിഷ്ണു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റ്റി .കെ അനില്‍കുമാര്‍, ജയമോഹന്, പ്രതാപന്, ജിതശ്രീ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments