Skip to main content

കരമന- കളിയിക്കാവിള ദേശീയപാതയുടെ രണ്ടാം ഘട്ട റോഡ് വികസനം പൂർത്തിയായി

കരമന - കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഭാഗമായ പ്രാവച്ചമ്പലം മുതൽ കൊടിനടവരെയുള്ള രണ്ടാം ഘട്ട റോഡ് വികസനത്തിന്റെ നിർമാണം പൂർത്തിയായി. നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി ഐ.ബി.സതീഷ് എം.എൽ.എ, ഊരാളുങ്കൽ ചെയർമാൻ രമേശൻ പാലേരി,  ഡയറക്റ്റർമാരായ സുരേന്ദ്രൻ, രാജൻ, എൻ.എച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡോ. ജ്യോതീന്ദ്രനാഥ്, പൊതുമരാമത്ത് ഉദ്യോഗസ്ഥർ  തുടങ്ങിയവർ  സ്ഥലം സന്ദർശിച്ചു. ഈ മാസം അവസാനത്തോടെ   സംഘാടക സമിതി ചേർന്ന് ഫെബ്രുവരി ആദ്യവാരം നിർമാണ പ്രവർത്തനങ്ങളുടെ  ഉദ്ഘാടനം നടത്തുമെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.

date