ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് സീറ്റൊഴിവുകള്‍
പാലക്കാട് ഗവ.വിക്ടോറിയ കോളേജില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് ഏതാനും സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. ലക്ഷദ്വീപ്, തമിഴ് ഭാഷാ ന്യൂനപക്ഷം (ടി.എല്‍.എം), ഭിന്ന ശേഷി (പി.എച്ച്), എസ്.സി, എസ്,ടി, സ്പോര്‍ട്സ് സംവരണ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ടി.എല്‍.എം സംവരണ വിഭാഗത്തില്‍ എം.എ ഹിസ്റ്ററിയിലാണ് ഒഴിവ്. പി.എച്ച് സംവരണ വിഭാഗത്തില്‍ ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, മാത്തമാറ്റിക്സ്, ബോട്ടണി, കെമിസ്ട്രി വകുപ്പുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. സ്പോര്‍ട്സ് സംവരണ സീറ്റുകളില്‍ ഇംഗ്ലീഷ്, ഫിസിക്സ് വകുപ്പുകളിലാണ് ഒഴിവുകള്‍. ലക്ഷദ്വീപ് സംവരണ വിഭാഗത്തില്‍ മലയാളം, ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എം.കോം ഫിനാന്‍സ്, ബോട്ടണി, സുവോളജി വകുപ്പുകളില്‍ ഒഴിവുകളുണ്ട്. എസ്.സി സംവരണ വിഭാഗത്തില്‍ മാത്തമാറ്റിക്സിലാണ് ഒഴിവ്. എസ്.ടി സംവരണ സീറ്റുകളില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, ഹിസ്റ്ററി, ഇക്കണോമിക്സ്, സുവോളജി വകുപ്പുകളിലാണ് ഒഴിവുകള്‍. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ 2020 പി.ജി ക്യാപ് രജിസ്ട്രേഷന്‍ നടത്തിയ മേല്‍ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 18 ന് ഉച്ചയ്ക്ക് ഒന്നിനകം കോളേജില്‍ എത്തണമന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
- Log in to post comments