Skip to main content

തിരുവനന്തപുരത്ത് ഇന്ന്(18 ജനുവരി) 527 പേർക്കു വാക്സിൻ നൽകി

തിരുവനന്തപുരം ജില്ലയിൽ ഇന്ന്(18 ജനവരി) 527 പേർക്കു കോവിഡ് വാക്സിൻ നൽകി. ഒമ്പതു കേന്ദ്രങ്ങളിലായിരുന്നു ഇന്നു വാക്സിനേഷൻ.

നെടുമങ്ങാട് ജില്ലാ ആശുപത്രി - 48, വിതുര താലൂക്ക് ആശുപത്രി - 66, തിരുവനന്തപുരം മെഡിക്കൽ കോളജ് - 57, നിംസ് മെഡിസിറ്റി-62, പാറശാല താലൂക്ക് ആശുപത്രി - 60, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി - 53, പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രം -77, കിംസ് ആശുപത്രി -54, ശ്രീഗോകുലം മെഡിക്കൽ കോളജ് - 50 എന്നിങ്ങനെയാണ് ഓരോ വാക്സിനേഷൻ കേന്ദ്രത്തിലും കുത്തിവയ്പ്പ് എടുത്തവരുടെ എണ്ണം.

വാക്സിനേഷൻ നാളെയും(19 ജനുവരി) തുടരും. രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെയാണു വാക്സിനേഷൻ. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണു കുത്തിവയ്പ്പു നൽകുന്നത്.

date