Post Category
ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
ദേശീയ സമ്മതിദായക ദിനത്താടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ മുഖ്യ തെരെഞ്ഞെപ്പ് ഓഫീസർ ടീക്കാറാം മീണ വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
കളക്ടറേറ്റിൽ വച്ചു നടന്ന ചടങ്ങിൽ വിജയികൾക്കുള്ള മൊമെന്റോ ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ വിതരണം ചെയ്തു.
യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളായ വിഷ്ണുനാഥ്. എ. എസ്, രക്ഷിത്. എ. ജെ എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.മാര്‍ ഇവാനിയോസ് കോളേജിലെ തമന്ന ഇഫാത്ത നാസര്‍, അനന്തു. വി. ആര് എന്നിവര്‍ രണ്ടാം സ്ഥാനവും കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിലെ നോയല്‍ സെബാസ്റ്റ്യന്‍, ആദര്‍ശ് എച്ച്. എസ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
date
- Log in to post comments