Skip to main content

പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ വായ്പാമേള മൂന്നിന്

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ തിരുവനന്തപുരം ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വായ്പാമേള നടത്തുന്നു. കുടുംബശ്രീ ഗ്രൂപ്പുകൾക്കുള്ള വായ്പ വിതരണം, സ്വയംതൊഴിൽ പദ്ധതികളുടെ പരിചയപ്പെടുത്തൽ, വിവിധ വായ്പ പദ്ധതികളുടെ അപേക്ഷ വിതരണം, പരാതി പരിഹാര ക്യാമ്പ് എന്നീ പരിപാടികളും മൂന്നിന് രാവിലെ 10.30 മുതൽ ഒരു മണിവരെ സെക്രട്ടറിയേറ്റിനു സമീപമുള്ള അദ്ധ്യാപക ഭവൻ ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും.
ചെയർമാൻ, മാനേജിംഗ് ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ്, പട്ടികവർഗ്ഗ വികസന വകുപ്പ്, കുടുംബശ്രീ മിഷൻ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിവിധസ്ഥാപന മേധാവികൾ, വിവിധ ധനകാര്യ സ്ഥാപന അധികാരികൾ തുടങ്ങിയവർ പങ്കെടുക്കും. ഫോൺ: 0471-2723155, 9400083155, 9400068501.
പി.എൻ.എക്സ്. 493/2021

date