രക്തസാക്ഷിത്വ ദിനം ആചരിച്ചു
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം വിവിധ ചടങ്ങുകളോടെ ആചരിച്ചു. കൊല്ലം ഗാന്ധിപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ്, എം നൗഷാദ് എം എല്‍ എ, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു തുടങ്ങിയവര്‍ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് മേയര്‍ രക്തസാക്ഷിത്വ ദിന സന്ദേശം നല്‍കി. ഗാന്ധിജിയുടെ ഘാതകരെ വാഴ്ത്തപ്പെട്ടവരായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സമൂഹം മാപ്പ് നല്‍കില്ലെന്ന് മേയര്‍ പറഞ്ഞു.
ജി ആര്‍ കൃഷ്ണകുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ പട്രീഷ്യ പ്രാര്‍ത്ഥനാഗീതം ചൊല്ലി. മുന്‍ എം എല്‍ എ ഡോ പ്രതാപവര്‍മ തമ്പാന്‍, ജോണ്‍ ബോസ്‌കോ, അയത്തില്‍ സുദര്‍ശനന്‍, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കിരണ്‍ റാം, തഹസില്‍ദാര്‍ ശശിധരന്‍പിള്ള പിള്ള, കൗണ്‍സിലര്‍ ടോമി, ജൂനിയര്‍ സൂപ്രണ്ട് ഗിരിനാഥ്, കുരീപ്പുഴ ഷാനവാസ്, എം മാത്യൂസ്, അഡ്വ ജി ശിവദേവന്‍, ശാന്തിനികേതന്‍ ഗോപാലകൃഷ്ണപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.303/2021)
- Log in to post comments