നിലമ്പൂര്‍ മാനവേദന് സ്കൂള്‍ മികവിന്റെ കേന്ദ്രം: ഫെബ്രുവരി ആറിന് മുഖ്യമന്ത്രി സമര്‍പ്പിക്കും
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിലമ്പൂര്‍ ഗവ. മാനവേദന് സ്കൂള്‍ മികവിന്റെ കേന്ദ്രം പദ്ധതി ഫെബ്രുവരി ആറിന് മുഖ്യമന്ത്രി പിണറായി വിജന് നാടിന് സമര്‍പ്പിക്കും. രാവിലെ 10ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷനാകും. പി.വി അന്‍വര്‍ എം.എല്‍.എ ശിലാസ്ഥാപനം നിര്‍വഹിക്കും. എം.പിമാരായ പി.വി അബ്ദുള്‍ വഹാബ്, രാഹുല്‍ഗാന്ധി, നിലമ്പൂര്‍ ആയിഷ എന്നിവര്‍ പരിപാടിയില്‍ മുഖ്യാതിഥികളാവും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഒരു സര്‍ക്കാര്‍ സ്കൂള്‍ മികവിന്റെ കേന്ദ്രമാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിലമ്പൂര്‍ ഗവ. മാനവേദന് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂള് മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 8.26 കോടിയുടെ കെട്ടിടനിര്‍മാണ പ്രവൃത്തികള്‍ സ്കൂളില്‍ പൂര്‍ത്തിയായി. ഹൈസ്ക്കൂള് വിഭാഗത്തിനായി നിര്‍മിച്ച മുപ്പത് ക്ലാസ് മുറികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. സ്കൂളില്‍ 18.25 കോടിയുടെ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്.
- Log in to post comments