Skip to main content

നോട്ട്പാഡ് പരിശീലനം ആരംഭിച്ചു

 

പെരിന്തല്‍മണ്ണ നഗരസഭയുടെ നേതൃത്വത്തിലുള്ള ബഡ്‌സ് സ്‌കൂളില്‍ കുടുംബശ്രീയുടെ സഹകരണത്തോടു കൂടി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ നോട്ട്പാഡ് നിര്‍മാണ പരിശീലനം ആരംഭിച്ചു. പരിശീലനം നഗരസഭാ ചെയര്‍മാന്‍ പി.ഷാജി ഉദ്ഘാടനം ചെയ്തു. പതിനഞ്ചോളം കുട്ടികളാണ് പരിശീലനത്തില്‍ പങ്കെടുത്തത്. നോട്ട് പാഡിനൊപ്പം പേപ്പര്‍ ക്യാരി ബാഗ് നിര്‍മാണത്തിനും പരിശീലനം നല്‍കുന്നുണ്ട്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടികള്‍ക്ക് ശേഷം മറ്റു തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്കും പരിശീലനം നല്‍കും. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നസീറ ചടങ്ങില്‍ അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഹനീഫ മുണ്ടുമ്മല്‍, ജില്ലാ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ അസ്‌ക്കര്‍,  സി.ഡി.എസ് പ്രസിഡന്റ് എം.പ്രേമലത, ട്രെയിനര്‍ സാന്ത്വനം കോ-ഓഡിനേറ്റര്‍ കിഴിശ്ശേരി സലിം, മുന്‍ കൗണ്‍സിലര്‍ വി.സുകുമാരന്‍, ബഡ്സ് സ്‌ക്കൂള്‍ അധ്യാപിക മിത എന്‍.ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date