ടാലന്റ് ഹണ്ട് ഫെബ്രുവരി മൂന്ന് മുതല്‍ നടത്തും
ജില്ലയിലെ കായിക വികസനത്തിനും കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും വിദഗ്ദമായ പരിശീലനം നല്‍കുന്നതിനുമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി മൂന്ന് മുതല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ 'ടാലന്റ് ഹണ്ട്' നടത്തും. ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍ മലപ്പുറം എം.എസ്.പി.യു.പി. സ്‌കൂള്‍ ഗ്രൗണ്ടിലും ആറ്, ഏഴ് തീയതികളില്‍ പൊന്നാനി എ.വി. സ്‌കൂളിലും എട്ട്, ഒന്‍പത് തീയതികളില്‍ തിരൂര്‍ നഗരസഭ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും 10, 11 തീയതികളില്‍ ഇ.എം.ഇ.എ കോളജ് ഗ്രൗണ്ടിലും 13, 14 തീയതികളില്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് ഗ്രൗണ്ടിലും 15, 16 തീയതികളില്‍ നിലമ്പൂര്‍ എം.എസ്.പി. ഗ്രൗണ്ടിലും 17, 18 തീയതികളില്‍ എടക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും 20, 21 തീയതികളില്‍ കാളികാവ് ജി.എച്ച്.എസ്.എസിലും 22,23 തീയതികളില്‍ പെരിന്തല്‍മണ്ണ ജി.എച്ച്.എസ്.എസിലും 24, 25 തീയതികളില്‍ മഞ്ചേരി ജി.ബി.എച്ച്.എസിലും ടാലന്റ് ഹണ്ട് നടക്കും.
രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ടാലന്റ് ഹണ്ടില്‍ ഓരോ കേന്ദ്രത്തിലും ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, വോളീബോള്‍ അത്‌ലറ്റിക്‌സ്, കബഡി, കനോയിങ് കയാക്കിങ്, വെയ്റ്റ് ലിഫ്റ്റിങ്, ഖൊ-ഖൊ എന്നീ കായിക ഇനങ്ങളില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തും. നിലവില്‍ ആറ്, ഏഴ് ക്ലാസില്‍ പഠിച്ചവരും 2009 ജനുവരി ഒന്നിനും 2010 ഡിസംബര്‍ 31 നുമിടയില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ടാലന്റ് ഹണ്ടില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ രാവിലെ 7.30 ന് അതത് സ്ഥലത്തെ കേന്ദ്രത്തില്‍ ഗ്രൗണ്ടില്‍ സ്വന്തം കിറ്റ് സഹിതം ഹാജരാകണം. സംസ്ഥാന സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സെലക്ഷന്‍, ജില്ല സ്‌പോര്‍ട്‌സ് അക്കാദമി, സായി തുടങ്ങിയ പരിശീലന കേന്ദ്രങ്ങളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നതിന് വേണ്ട ക്ലാസും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിലോ 0483-2734701, 9495243423, 8075720059 ലോ ബന്ധപ്പെടണം.
- Log in to post comments