Post Category
അക്ഷരശ്രീ പഠിതാക്കള്‍ക്ക് ബൂസ്റ്റര്‍ ട്രെയിനിംഗ് ആരംഭിച്ചു
സാക്ഷരതാ മിഷന് അതോറിറ്റിയും തിരുവനന്തപുരം നഗരസഭയും സംയുക്തമായി നടപ്പിലാക്കിവരുന്ന അക്ഷരശ്രീ പദ്ധതിയിലെ കുട്ടികള്‍ക്കായി ആരംഭിച്ച ബൂസ്റ്റര്‍ ട്രെയിനിംഗ് നഗരസഭാ വിദ്യാഭ്യാസ- കായികകാര്യ സ്ഥിരം സമിതി അധ്യക്ഷ ഡോ.കെ.എസ്. റീന ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്ററി രണ്ടാംവര്‍ഷ പഠിതാക്കളുടെ ബാച്ചടിസ്ഥാനത്തിലുള്ള ഡയറ്റിന്റെ ബൂസ്റ്റര്‍ ട്രെയിനിംഗാണ് പട്ടം ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ആരംഭിച്ചത്. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. മേഴ്സി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരതാമിഷന്‍ കോര്‍ഡിനേറ്റര്‍ വി.വി.ശ്യാംലാല്‍, അക്ഷരശ്രീ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ബി. സജീവ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments