ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫോട്ടോ, വീഡിയോ പ്രദര്‍ശനം ശ്രദ്ധേയമായി
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ മലപ്പുറം ജില്ലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഫോട്ടോ പ്രദര്‍ശനവും വീഡിയോ പ്രദര്‍ശനവും അദാലത്തില്‍ ശ്രദ്ധേയമായി. സര്‍ക്കാരിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളും വികസനപദ്ധതികളും കോര്‍ത്തിണക്കി തയ്യാറാക്കിയ 100ല്‍ പരം ഫോട്ടോകളും 20ലധികം വീഡിയോകളുമാണ് അദാലത്തില്‍ പ്രദര്‍ശിപ്പിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാനജനവിഭാഗത്തിന് വീടൊരുക്കല്‍, പശ്ചാത്തല വികസനം, കുടിവെള്ള വിതരണം, ഊര്‍ജം, ടൂറിസം, പരിസ്ഥി സംരക്ഷണം തുടങ്ങി എല്ലാ മേഖലയുടെയും പുരോഗതികള്‍ പ്രദര്‍ശനത്തിലെ നേര്‍കാഴ്ചകളായിരുന്നു. ജില്ലയുടെ കോവിഡ് പ്രതിരോധവും പ്രളയാനന്തര പുനര്‍നിര്‍മിതികളെയും ഉള്‍ക്കൊള്ളിച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്റെ മുഖ്യാകര്‍ഷണമായി. പ്രദര്‍ശനത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. കൊണ്ടോട്ടി മേലങ്ങാടി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന അദാലത്തിലും നിലമ്പൂര്‍ ഒ.സി.കെ ഓഡിറ്റോറിയത്തിലും ഫോട്ടോ, വീഡിയോ പ്രദര്‍ശനം ഉണ്ടായിരിക്കും.
- Log in to post comments