നാലര വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ നല്‍കിയത് 26,561 പട്ടയങ്ങള്‍
കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ജില്ലയില്‍ അനുവദിച്ചത് 26561 പട്ടയങ്ങള്‍. 2016 മെയ് 22 മുതല്‍ 2021 ജനുവരി 31 വരെ ജില്ലയില്‍ 24946 പട്ടയങ്ങളും ഇന്നലെ 1615 പട്ടയങ്ങളും വിതരണം ചെയ്തു. ജനുവരി 31 വരെ വിതരണം ചെയ്ത 24946 പട്ടയങ്ങളില്‍ 1088 പട്ടയങ്ങള്‍ ഭൂരഹിതരായ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ച് നല്കിയവയാണ്. അവശേഷിക്കുന്ന 23,858 പട്ടയങ്ങള്‍ കേരള ഭൂപരിഷ്കരണ നിയമ പ്രകാരം കൈവശക്കുടിയാന്മാര്ക്ക് അവരുടെ കൈവശ ഭൂമിക്ക് സമ്പൂര്‍ണ ഉടമസ്ഥാവകാശം അനുവദിച്ചു കൊണ്ടുള്ളവയായിരുന്നു.
2020 ജനുവരി 31 വരെ വിതരണം ചെയ്ത 24946 പട്ടയങ്ങളില്‍ സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കിയത് 551 പട്ടയങ്ങള്‍ക്കും, ലക്ഷം വീട്ട് പട്ടയം 243, ഭൂരഹിത കേരളം പദ്ധതിപ്രകാരമുള്ള പട്ടയം 230, മിച്ചഭൂമി പതിവ് പട്ടയം 64, ലാന്‍ഡ് ട്രൈബ്യൂനല്‍ പ്രകാരമുള്ള പട്ടയം 23858 എന്നിങ്ങനെയാണ് പട്ടയമാണ് വിതണം ചെയ്തത്. അതില്‍ താലൂക്കുകളായ ഏറനാട് - 327, തിരൂര്‍ -344, തിരൂരങ്ങാടി-46, പൊന്നാനി-76, നിലമ്പൂര്‍-114, പെരിന്തല്‍മണ്ണ-65, കൊണ്ടോട്ടി-116, ലാന്‍ഡ് ട്രൈബൂനലായ മഞ്ചേരി- 11278, തിരൂര്‍-5839, തിരൂരങ്ങാടി-163, ദേവസ്വം പട്ടയം-1985, എല്‍.എ(ജനറല്‍) മലപ്പുറം- 954, എല്‍.എ(ജനറല്‍) തിരൂര്‍-1339, എല്‍.എ(എയര്‍പോര്‍ട്ട്)-769, എല്‍.എ.എന്‍.എച്ച് യൂനിറ്റ് 1- 355,എല്‍.എ.എന്‍.എച്ച് യൂനിറ്റ് 2-547, എല്‍.എ.എന്‍.എച്ച് യൂനിറ്റ് 3-627 എന്നിങ്ങനെയാണ് വിതരണം ചെയ്തിട്ടുള്ളത്.
- Log in to post comments