Skip to main content

ശ്രദ്ധേയമായി ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫോട്ടോ പ്രദര്‍ശനം

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മലപ്പുറം ടൗണ്‍ ഹാളില്‍ ആരംഭിച്ച 'മുന്നേറുന്ന മലപ്പുറം' വികസന ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമായി. മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ മലപ്പുറം ജില്ലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍  കോര്‍ത്തിണക്കിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  സര്‍ക്കാരിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളും വികസനപദ്ധതികളും ചേര്‍ത്തുതയ്യാറാക്കിയ 100ല്‍ പരം ഫോട്ടോകളാണ് പ്രദര്‍ശനത്തിലുള്ളത്.  ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാനജനവിഭാഗത്തിന് വീടൊരുക്കല്‍, പശ്ചാത്തല വികസനം, കുടിവെള്ള വിതരണം, ഊര്‍ജം, ടൂറിസം, പരിസ്ഥി സംരക്ഷണം തുടങ്ങി എല്ലാ മേഖലയുടെയും പുരോഗതികള്‍ പ്രദര്‍ശനത്തിലെ നേര്‍കാഴ്ചകളായിരുന്നു. ജില്ലയുടെ കോവിഡ് പ്രതിരോധവും പ്രളയാനന്തര പുനര്‍നിര്‍മിതികളെയും ഉള്‍ക്കൊള്ളിച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്റെ മുഖ്യാകര്‍ഷണമായി. മലപ്പുറം ജില്ലയുടെ സമഗ്ര വികസനം കാഴ്ചകളാവുമ്പോള്‍ പ്രദര്‍ശനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

date