Skip to main content

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി ലോണ്‍ മേള ഇന്നും നാളെയും

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ/ജൈന, പാഴ്‌സി എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കായി ജില്ലയില്‍ രണ്ട് കേന്ദ്രങ്ങളിലായി ഇന്നും നാളെയും ലോണ്‍ മേള സംഘടിപ്പിക്കുന്നു.

എടപ്പാളിലെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഇന്ന് (ഫെബ്രുവരി 16)ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ലോണ്‍ മേള സംഘടിപ്പിക്കുന്നത്. ലോണ്‍ മേളയില്‍ സ്വയം തൊഴില്‍ വായ്പ, വിദ്യാഭ്യാസ വായ്പ, എന്നിവക്ക് പുറമേ മറ്റ് വായ്പാ പദ്ധതികള്‍ക്കുളള അപേക്ഷകളും സ്വീകരിക്കും. ലോണ്‍ മേളയിലെത്തുന്നവര്‍ റേഷന്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

ആലത്തിയൂര്‍ പുറത്തൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന മൈനോറിറ്റി കോച്ചിംഗ് സെന്ററില്‍ നാളെയാണ്
(ഫെബ്രുവരി 17)  ലോണ്‍ മേള സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0493 3297017 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

date