Skip to main content

കായണ്ണ, ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസുകളുടെ കെട്ടിടം ഉദ്ഘാടനം ചെയ്തു

 

 

 

കായണ്ണ, ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസുകളുടെ പുതിയ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പരിപാടിയുടെ പ്രാദേശിക ചടങ്ങുകള്‍ വിവിധ വില്ലേജ് ഓഫീസുകളില്‍ നടന്നു. കായണ്ണ വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ കായണ്ണ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശശി ശിലാഫലകം അനാച്ഛാദനം ചെയ്തു. 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. വൈസ് പ്രസിഡന്റ് ഷീബ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി ശശിധരന്‍, ബിന്‍ഷ, കെ.കെ നാരായണന്‍, സി കെ രവി, വില്ലേജ് ഓഫീസര്‍ അഭിലാഷ് എം എന്നിവര്‍ പങ്കെടുത്തു. നിര്‍മ്മിതികേന്ദ്രം അസിസ്റ്റന്‍ഡ് പ്രോജക്ട് മാനേജര്‍ ഡെന്നീസ് മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസ് ഉദ്ഘാടനത്തില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു, ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധ, വൈസ് പ്രസിഡന്റ് വി.പി പ്രവിത, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ സജീവന്‍, സി.എം ബാബു, ദുല്‍ഖിഫിര്‍ വി പി, കെ.പി ബിജു എന്നിവര്‍ പങ്കെടുത്തു. ബില്‍ഡിംഗ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ലേഖ, കൊയിലാണ്ടി തഹസില്‍ദാര്‍ നന്ദകുമാര്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 35 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം ഒരുക്കിയിട്ടുള്ളത്.

date