Post Category
വെളിയന്നൂര്‍, ഭരണങ്ങാനം പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം
വെളിയന്നൂര്‍, ഭരണങ്ങാനം ഗ്രാമപപഞ്ചായത്തുകള്‍ കോട്ടയം ജില്ലയില്‍ 2021 -22 ലെ വാര്‍ഷിക പദ്ധതിക്ക് ആദ്യ അംഗികാരം നേടുന്ന തദ്ദേശ സ്ഥാപനങ്ങളായി.
വെളിയന്നൂർ 3,39,86,700 രൂപയുടെ അടങ്കലിൽ 73 പ്രൊജക്ടുകളും ഭരണങ്ങാനം 4,73,03,000 രൂപയുടെ അടങ്കലിൽ 75 പ്രൊജക്ടുകളുമാണ് ഇന്നലെ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിന്‍റെ അംഗീകാരത്തിനായി സമർപ്പിച്ചത്.
ജില്ലയില്‍ ആകെ 89 തദ്ദേശഭരണ സ്ഥാപനങ്ങളാണുള്ളത്. മറ്റു ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതി ആസൂത്രണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുവരികയാണെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ അറിയിച്ചു.
date
- Log in to post comments