സീറ്റൊഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സില്‍ കോഴിക്കോട് ഉപകേന്ദ്രത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്.
കോഴ്സിന് ചേരാനാഗ്രഹിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 17,18 തീയ്യതികളില്‍ നേരിട്ട് മലബാര്‍ ഗോള്ഡിന് സമീപമുള്ള സി-ആപ്റ്റ് ട്രെയിനിംഗ് ഡിവിഷനില്‍ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് സി-ആപ്റ്റ്, നെല്ലിക്കോട് സ്ക്കൂള് ബില്‍ഡിംഗ്, ടി.പി ശങ്കരന് റോഡ്, ചേവായൂര്‍ (പി.ഒ), കോഴിക്കോട് ഫോണ്‍ 0495 2356591, 0495 2723666 (email : kozhikode@captkerala.com)
- Log in to post comments