Skip to main content

ദാക്ഷായണി വേലായുധന്‍ അവാര്‍ഡിന് അപേക്ഷിക്കാം

 

 

 

സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവല്‍കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കായി ഏര്‍പ്പെടുത്തിയ ദാക്ഷായണി വേലായുധന്‍ അവാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം പ്രവര്‍ത്തന മേഖല സംബന്ധിച്ച വിവരണം, ചിത്രങ്ങള്‍ (പുസ്തകം, സിഡികള്‍, ഫോട്ടോകള്‍, പത്രക്കുറിപ്പ്) എന്നിവ ഉള്‍പ്പെടുത്തേണ്ടതാണ്. 
    കഴിഞ്ഞ 5 വര്‍ഷമെങ്കിലും പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാകണം. അപേക്ഷകരുടെ പ്രവര്‍ത്തനങ്ങള്‍ സ്ത്രീ ശാക്തീകരണത്തിനും  പാര്‍ശ്വവല്‍കൃതരുടെ ഉന്നമനത്തിനും പ്രയോജനപ്പെടുന്ന രീതിയിലായിരിക്കണം
    വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങള്‍ ആര്‍ജ്ജിച്ച വനിതകള്‍ക്കും പട്ടിക ജാതി /പട്ടിക വര്‍ഗ്ഗം വിഭാഗത്തിലെ വനിതകള്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്.
 നിശ്ചിത മാതൃകയിലുള്ള ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാഫോറത്തിനും മറ്റ് വിശദ വിവരങ്ങളും   എല്ലാ ശിശു വികസന പദ്ധതി ഓഫീസുകളിലും കോഴിക്കോട് ജില്ലാ വനിത ശിശു വികസന ഓഫീസിലും ലഭ്യമാണ്. അവസാനതീയതി 15/02/2021.

date