Skip to main content

കെൽട്രോൺ തൊഴിൽ അധിഷ്ഠിത മീഡിയ കോഴ്‌സുകൾ

ശാസ്തമംഗലത്തെ കെൽട്രോൺ അഡ്വാൻസ്ഡ് ട്രെയിനിങ് സെന്ററിൽ മീഡിയ ഡിപ്ലോമ കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു. പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. വീഡിയോ എഡിറ്റിങ്, വിഷ്വൽ എഫക്ട്‌സ്, ഫോട്ടോഗ്രഫി, സൗണ്ട് എൻജിനിയറിങ്, ഓഡിയോ വിഷ്വൽ എൻജിനിയറിങ്, മീഡിയ എൻജിനിയറിങ് കോഴ്‌സുകൾക്ക് മാർച്ച് 15നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: റ്റി.സി.9/1193-5, ശ്രീപൂയം, മംഗലം ലെയിൻ, ശാസ്തമംഗലം, തിരുവനന്തപുരം-10 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471-4011477, 80789, 89333, 94969 39333.
പി.എൻ.എക്സ്. 882/2021

date