Skip to main content

നവീകരിച്ച തൃശൂര്‍ - മാന്ദാമംഗലം റോഡ്  മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു

 
പയ്യപ്പിള്ളി മൂല മുതല്‍ മാന്ദാമംഗലം ജംഗ്ഷന്‍ വരെ ബി എം ആന്‍ഡ് ബിസി ഉപയോഗിച്ച് നവീകരിച്ച  റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ചീഫ് വിപ്പ് കെ.രാജന്‍ അധ്യക്ഷനായി. 7 കിലോമീറ്റര്‍ ദൂരത്തില്‍ ചിപ്പിംഗ് കാര്‍പ്പെറ്റ് നിലവാരത്തിലുണ്ടായിരുന്ന റോഡ് ശരാശരി 5.50 മീറ്റര്‍ വീതിയിലാണ് നവീകരിച്ചിട്ടുള്ളത്. റോഡിന്റെ ഇരുവശങ്ങളിലായി 180 മീറ്ററോളം കാന നിര്‍മ്മിക്കുകയും 8 കള്‍വര്‍ട്ട് പുനര്‍ നിര്‍മ്മിക്കുകയും ചെയ്തു. ഉയര്‍ത്തേണ്ട ഭാഗങ്ങളില്‍  റോഡ്  ഉയര്‍ത്തി വെള്ളക്കെട്ട്  ഒഴിവാക്കിയാണ് 5 കോടി രൂപ നിര്‍മ്മാണം നടന്നത്.
അഡ്വ കെ രാജന്‍ എം എല്‍ എ ശിലാഫലകം അനാച്ഛാദാനം ചെയ്ത പരിപാടിയില്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ രവി
പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു

date