ഐരാണിക്കുളം ക്ഷേത്രം : പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനം 19 ന്
ചേര രാജാക്കന്മാരുടെ നാല് തളിക്ഷേത്രങ്ങളില്‍ ഒന്നായ പുരാതന ഐരാണിക്കുളം ക്ഷേത്ര പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനം 19 ന് ഉച്ചക്ക് 12.30 ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിക്കും. വി ആര് സുനില്‍ കുമാര്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി ഡോ തോമസ് ഐസക്, ബെന്നി ബെഹനാന് എം പി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി നന്ദകുമാര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. വിനോദ സഞ്ചാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തും. കുഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജന് കൊടിയന്‍, ജില്ലാ പഞ്ചായത്ത് അംഗം ശോഭന ഗോപിനാഥ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി യാക്കോബ് തുടങ്ങിയവര്‍ പങ്കെടുക്കും.
ക്ഷേത്ര പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി 3.4 കോടി രൂപ സര്‍ക്കാര്‍ മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വകയിരുത്തിയിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം കേരളത്തിലെ ദ്വിതള വിമാനമുള്ള അപൂര്‍വ ക്ഷേത്രങ്ങളില്‍ ഒന്നാണ്.
- Log in to post comments