Post Category
വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള് കൈമാറി
താനാളൂര്‍ പഞ്ചായത്തിന്റെ ജനകീയാസൂത്രണ വികസന സെമിനാര്‍ വി. അബ്ദുറഹ്മാന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ 2019-20 അധ്യയന വര്‍ഷത്തെ എസ്.സി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ്പുകള് എം.എല്‍.എ വിതരണം ചെയ്തു. 12 വിദ്യാര്‍ഥികള്‍ക്കാണ് ലാപ്ടോപ്പുകള് കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വെള്ളിയത്ത് അബ്്ദുറസാഖ്, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്മാന് പി.സതീശന് മാസ്റ്റര്‍ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം വി.കെ.എം ഷാഫി, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ അമീറ ടീച്ചര്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.വി ഷിനി, താനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ഖാദര്‍കുട്ടി വിശാരത്ത്്, പഞ്ചായത്തംഗം ശബ്ന ആഷിക്ക്, പഞ്ചായത്ത് സെക്രട്ടറി പി. രാംജിലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments