ഇന്റര്‍ സ്റ്റേറ്റ് വാട്ടര്‍ ഹബ്ബ് ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും
അന്തര്‍ സംസ്ഥാന നദീജലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ഇന്റര്‍സ്റ്റേറ്റ് വാട്ടര്‍ ഹബ്ബ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ഫെബ്രുവരി 18) വൈകിട്ട് മൂന്നിന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. 409 ലക്ഷം ചെലവഴിച്ചാണ് ഹബ് പൂര്‍ത്തിയാക്കിയത്. കൊഴിഞ്ഞാമ്പാറയില്‍ നടക്കുന്ന പരിപാടിയില്‍ മൂലത്തറ വലതുകര കനാല്‍ ദീര്‍ഘിപ്പിക്കല്‍ പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. തുടര്‍ന്ന് പാലക്കാട് അന്തര്‍സംസ്ഥാന നദീജല ഹബ്ബില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടിയില്‍ അനുബന്ധ സൗകര്യങ്ങള്‍ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക ക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററി കാര്യ മന്ത്രി എ കെ ബാലനും ചേര്‍ന്ന് നിര്‍വഹിക്കും. ഇതോടൊപ്പം കുരിയാര്‍കുറ്റി- കാരപ്പാറ പദ്ധതിയുടെ പുതുക്കിയ ആമുഖ രേഖ ജലവിഭവ വകുപ്പുമന്ത്രി ഏറ്റുവാങ്ങും.
പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്ന കേരളത്തിലെ ഏക ഡിവിഷന്‍ കാര്യാലയമായ ജെ.ഡബ്ലിയു. ആര്‍. ഡിവിഷന്റെ പുതിയ കാര്യാലയം ഇന്റര്‍ സ്റ്റേറ്റ് വാട്ടര്‍ ഹബ്ബില്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട പരിശീലന പരിപാടികള്‍ നടത്താനും കര്‍ഷകരുടെ പങ്കാളിത്തത്തോടെ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടത്തി ജലവിഭവ മാനേജ്‌മെന്റ് സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനുമായി ഡാം സേഫ്റ്റി ആന്‍ഡ് പാര്‍ട്ടിസിപ്പേറ്ററി ഇറിഗേഷന്‍ മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററും ഹബ്ബില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ജെ.ഡബ്ലിയു.ആര്‍. ഡിവിഷന്റെ കാര്യാലയം, ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡിവിഷന്‍ ഡാറ്റാ ഇന്റര്‍ പ്രേറ്റേഷന്‍ സെന്റര്‍, ഐ.എസ്.ഡബ്ലിയു. മ്യൂസിയം ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ഡാം സേഫ്റ്റി ആന്‍ഡ് പാര്‍ട്ടിസിപ്പേറ്ററി ഇറിഗേഷന്‍ മാനേജ്‌മെന്റ് ട്രെയിനിങ് സെന്റര്‍ ഉദ്ഘാടനം മന്ത്രി എ. കെ. ബാലന്‍ നിര്‍വഹിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും. പരിപാടിയില്‍ വി .കെ ശ്രീകണ്ഠന്‍ എം പി വിശിഷ്ടാതിഥിയാകും. ഐ ഡി ആര്‍ ബി ചീഫ് എന്‍ജിനീയര്‍ ഡി. ബിജു റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്, സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിനുമോള്‍, ജില്ലാ കളക്ടര്‍ മൃണ്‍മായി ജോഷി ശശാങ്ക്, ചീഫ് എന്‍ജിനീയര്‍ ഗുല്‍ഷന്‍ രാജ്, ചീഫ് എന്‍ജിനീയര്‍ അലക്‌സ് വര്‍ഗീസ് എന്നിവര്‍ പങ്കെടുക്കും.
- Log in to post comments