Skip to main content

ഗതാഗതം നിരോധിച്ചു

 

തരൂര്‍ നിയോജകമണ്ഡലത്തിലെ കൊളൈക്കാട് (കണ്ണമ്പ്ര) പാലത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പഴയ പാലം പൊളിച്ചുമാറ്റുന്ന ജോലികള്‍ തുടങ്ങുന്നതിനാല്‍ ഫെബ്രുവരി 22 മുതല്‍ പണി പൂര്‍ത്തിയാകുന്നതു വരെ ഈ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ കാലയളവില്‍ പാടൂര്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മണപ്പാടം ജംഗ്ഷനില്‍ നിന്നും വലതു വശത്തേക്ക് തിരിഞ്ഞ് പുതുക്കോട് വഴിയും വടക്കഞ്ചേരി -പുളിങ്കൂട്ടം വഴി പാടൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പുളിങ്കൂട്ടത്തു നിന്നും കണ്ണമ്പ്ര പുതുക്കോട് വഴി മണപ്പാടം ജംഗ്ഷനില്‍ എത്തി തിരിഞ്ഞു പോകണമെന്നും അധികൃതര്‍ അറിയിച്ചു.

date