Skip to main content

പാസ്സ് ബുക്കിന്റെ പകർപ്പ് ഹാജരാക്കണം 

 

മലബാർ ദേവസ്വം ബോർഡ് ക്ഷേമനിധി ഫണ്ടിൽ നിന്നും ബാങ്ക് മുഖേന പെൻഷൻ /കുടുംബ പെൻഷൻ കൈപ്പറ്റി വരുന്ന പെൻഷണർമാർ തുടർന്നുള്ള ആനുകൂല്യങ്ങൾ ബാങ്ക് മുഖേന ലഭിക്കുന്നതിനായി എസ് ബി ഐ യുടെ ജനപ്രിയ അക്കൗണ്ട് മാറ്റി സേവിങ്സ് അക്കൗണ്ട് തുടങ്ങേണ്ടതും ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ്, ഫോൺ നമ്പർ സഹിതം രണ്ടാഴ്ചക്കകം സെക്രട്ടറി മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസർമാരുടെയും ക്ഷേമ നിധി ഫണ്ട്, ഹൗസ് ഫെഡ് കോംപ്ലക്സ്, എരഞ്ഞിപ്പാലം പി ഒ കോഴിക്കോട് -6 എന്ന വിലാസത്തിൽ അയച്ചു തരേണ്ടതുമാണ്. ഫോൺ 0495 2360720

date