സർവീസ് പ്രൊവൈഡിങ് സെന്റർ രജിസ്ട്രേഷൻ
വനിതാ ശിശു വികസന വകുപ്പ് ഗാർഹിക അതിക്രമങ്ങൾക്ക് ഇരയായ വനിതകൾക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിന് ഗാർഹിക അതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന ആക്ട് 2015 സെക്ഷൻ 10 (1), സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് 1860 അല്ലെങ്കിൽ കമ്പനി ആക്ട് 1956 /2013 പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് (നിയമസഹായം, വൈദ്യസഹായം, സാമ്പത്തിക സഹായം )തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന സന്നദ്ധസംഘടനകളിൽ നിന്നും സർവീസ് പ്രൊവൈഡിങ് സെൻ്ററായി രജിസ്റ്റർ ചെയ്യുന്നതിന് ഇ ഒ ഐ ക്ഷണിക്കുന്നു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ വനിത ശിശു വികസന വകുപ്പ് വെബ്സൈറ്റിലും (www.wcd.kerala.gov.in )ജില്ലാ വനിതാ ശിശു വികസന ഓഫീസിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ 23 നകം തൃശൂർ അയ്യന്തോളിലെ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2361500
- Log in to post comments