Skip to main content

കണ്ണാറ നെൽവിത്ത് സംഭരണ ഗോഡൗൺ ഉദ്ഘാടനം ഇന്ന് 

 

കണ്ണാറയിൽ ആദ്യഘട്ട നിർമാണം പൂർത്തീകരിച്ച് പ്രവർത്തന സജ്ജമാകുന്ന 
നെൽവിത്ത് സംഭരണ ഗോഡൗണിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 19) വൈകുന്നേരം 4 മണിക്ക് കണ്ണാറ ഗോഡൗൺ പരിസരത്ത് കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ  ഉദ്ഘാടനം ചെയ്യും. ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ അധ്യക്ഷനാകും.

കേരളത്തിലെ  നെൽകർഷകർക്ക് ഗുണമേന്മയുള്ള നെൽവിത്ത്  യഥാസമയം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കേരള സംസ്ഥാന വിത്ത് വികസന അതോറിറ്റിയുടെ  വിത്ത് ഗോഡൗണാണ് ജില്ലയിലെ കണ്ണാറയിൽ ആദ്യഘട്ട നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. കൃഷി വകുപ്പ് നടപ്പിലാക്കുന്ന രജിസ്റ്റേർഡ് വിത്തുൽപാദന പദ്ധതി പ്രകാരം കർഷകരിൽ നിന്നും സംഭരിക്കുന്ന നെൽവിത്ത്  സൂക്ഷിക്കുന്നതിനായാണ് വിത്ത് ഗോഡൗൺ ഉപയോഗിക്കുന്നത്.

ചടങ്ങിൽ ടി എൻ പ്രതാപൻ എം പി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ രവി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് പി പി രവീന്ദ്രൻ,
കൃഷി ജോയിൻ്റ് ഡയറക്ടർ എം പി  ഗോപിദാസ്,
അഡിഷണൽ ഡയറക്ടർ കെ രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.

date