വിപുലീകരിച്ച സംസ്ഥാന ബയോ കൺട്രോൾ ലബോറട്ടറിയുടെ ഉദ്ഘാടനം ഇന്ന് (19-02-21)
മണ്ണുത്തിയിലെ വിപുലീകരിച്ച സംസ്ഥാന ബയോ കൺട്രോൾ ലബോറട്ടറിയുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 19) 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ അധ്യക്ഷനാകും.
റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് 27.41 കോടി രൂപ ചെലവിൽ പദ്ധതി നടപ്പിലാക്കുന്നത്. കേരള ലാൻഡ് ഡെവലപ്മെൻ്റ് കോർപ്പറേഷനാണ് നിർമാണം നടത്തുന്നത്. സുരക്ഷിത ഭക്ഷണത്തിന് ജൈവ കീടരോഗ നിയന്ത്രണം ഉറപ്പുവരുത്തുന്നതിനുള്ള ജൈവിക ഉപാധികളുടെ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മണ്ണുത്തിയിൽ നിലവിലുള്ള സംസ്ഥാന ബയോ കൺട്രോൾ ലാബിനോട് അനുബന്ധിച്ച് പുതിയ ലബോറട്ടറി
സർവ്വവിധ ആധുനിക സജ്ജീകരണങ്ങളോടെയാണ് ആരംഭിക്കുന്നത്.
പ്രിൻസിപ്പൽ സെക്രട്ടറി
ഇഷിത റോയ് പദ്ധതി വിശദീകരിക്കും.
ചടങ്ങിൽ ഗവ ചീഫ് വിപ്പ്
അഡ്വ കെ രാജൻ,
ടി എൻ പ്രതാപൻ എം പി,കോർപ്പറേഷൻ മേയർ എം കെ വർഗീസ്, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ,
ഫിനാൻസ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ കെ സിങ്, ജില്ലാ കലക്ടർ എസ് ഷാനവാസ് തുടങ്ങിയവർ പങ്കെടുക്കും
- Log in to post comments