ഈട്ടിത്തോപ്പ് - കുപ്പച്ചാംപടി, ഞാറക്കവല -തേക്കിന്‍കാനം, ശാശ്ശേരിപടി-മൈലാടുംപാറ റോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനം
ഈട്ടിത്തോപ്പ് ജംഗ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ ഈട്ടിത്തോപ്പ് - കുപ്പച്ചാംപടി, ഞാറക്കവല -തേക്കിന്‍കാനം, ശാശ്ശേരിപടി-മൈലാടുംപാറ റോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി നിര്‍വഹിച്ചു. ഈട്ടിത്തോപ്പ് - കുപ്പച്ചാംപടി റോഡിനു 30 ലക്ഷം രൂപയും, ഞാറക്കവല - തേക്കിന്‍കാനം റോഡിന് 70 ലക്ഷം രൂപയും, ശാശ്ശേരിപടി - മൈലാടുംപാറ റോഡിനു 51 ലക്ഷം രൂപയുമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ളത്. യോഗത്തില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ജോസ് സ്‌കറിയ അധ്യക്ഷത വഹിച്ചു. ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി, ത്രിതലപഞ്ചായത്തംഗങ്ങളായ മിനി സുധാകരന്‍, തോമസ് ജോണ്‍, ലാലിച്ചന്‍, പൊതുമരമാത്ത് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ജാഫര്‍ഖാന്‍ വിവിധ രാഷ്രിയ-മത-സാമുദായിക പ്രതിനിധികള്‍ സന്നിഹിതരായിരുന്നു.
- Log in to post comments