Skip to main content

പീരുമേട്  ശുദ്ധജല വിതരണ ശൃംഖലയുടെ ഉദ്ഘാടനം ഇന്ന് (18) മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും

ഇടുക്കി ജില്ലയില്‍ ഏലപ്പാറക്കും സമീപ വില്ലേജുകള്‍ക്കുമായി നടപ്പിലാക്കുന്ന സമഗ്ര ശുദ്ധ ജലവിതരണ പദ്ധതിയുടെ ഭാഗമായി പീരുമേട് ഗ്രാമപഞ്ചായത്തില്‍ 2018 - 19 സംസ്ഥാന പദ്ധതിയില്‍  ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച ശുദ്ധജല വിതരണ ശൃംഖലയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11 മണിക്ക് അഴുത ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് വീഡിയോ കോണ്‍ഫ്രന്‍സ് വഴി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും.  

ചടങ്ങില്‍ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി അധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യാതിഥിയാകും. പീരുമേട് എംഎല്‍എ ഇ.എസ്. ബിജിമോള്‍ മുഖ്യപ്രഭാഷണം നടത്തും.

കേരള ജല അതോറിറ്റി മാനേജിങ് ഡയറക്ടര്‍ വെങ്കടേസപതി ചടങ്ങില്‍ സ്വാഗതം പറയും. കേരള ജല അതോറിറ്റി ടെക്‌നിക്കല്‍ മെമ്പര്‍ ജി. ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, കേരള ജല അതോറിറ്റി ബോര്‍ഡ് മെമ്പര്‍ അലക്‌സ് കണ്ണമല, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് പി.എം., പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു, ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. ബിനു,  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്മിതാ മോള്‍, പീരുമേട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലക്ഷ്മി ഹെലന്‍  തുടങ്ങിയവര്‍ സംസാരിക്കും.

date