Skip to main content

സപ്ലൈകോ വാഹന ട്രാക്കിങ് - മാനേജ്‌മെന്റ് സംവിധാനം : സംസ്ഥാനതല  ഉദ്ഘാടനം മന്ത്രി  പി . തിലോത്തമന്‍ നിര്‍വ്വഹിച്ചു

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം  സംസ്ഥാനത്ത്  നടപ്പിലാക്കിയതിന്റെ   ഭാഗമായി  പൊതുവിതരണ  കേന്ദ്രങ്ങളുടെ  വാതില്‍പടിക്കല്‍ ഭക്ഷ്യവസ്തുക്കള്‍  എത്തിക്കുമ്പോള്‍  കൃത്യത  വരുത്തുന്നതിനും   സുതാര്യത  ഉറപ്പാക്കുന്നതിനുമായി  സപ്ലൈകോ  നടപ്പാക്കുന്ന  വാഹന  ട്രാക്കിങ്  ആന്റ്  മാനേജ്‌മെന്റ്  സംവിധാനത്തിന്റെ  സംസ്ഥാന തല ഉദ്ഘാടനം  ഭക്ഷ്യ  പൊതുവിതരണ  വകുപ്പു മന്ത്രി  പി .തിലോത്തമന്‍  വീഡിയോ  കോണ്‍ഫറന്‍സ്  വഴി  നിര്‍വ്വഹിച്ചു.  സംശുദ്ധമായ  പൊതുവിതരണത്തിന്  വാഹന ട്രാക്കിങ്-  മാനേജ്‌മെന്റ്  സംവിധാനം  നാഴികക്കല്ലായി  മാറും. ഇപ്രകാരം  സപ്ലൈകോ  ഗോഡൗണുകളെ  ശാസ്ത്രീയമാക്കാനാവും.  എല്ലാ  രീതിയിലും  ശാസ്ത്രീയമാകുന്നതോടെ  കാര്യക്ഷമത വര്‍ദ്ധിക്കുമെന്നും  അദ്ദേഹം  അറിയിച്ചു.  അനാഥാലയങ്ങളില്‍  കഴിയുന്നവര്‍ക്ക്  റേഷന്‍ കാര്‍ഡ്  ലഭ്യമാക്കുമെന്നും  അദ്ദേഹം  വ്യക്തമാക്കി.  വലിയതുറ  സപ്ലൈകോ  എന്‍  എഫ് എസ് എ ഗോഡൗണ്‍  അങ്കണത്തില്‍  നടന്ന  ചടങ്ങില്‍    സി എം ഡി  അലി അസ്ഗര്‍ പാഷ , സിവില്‍ സപ്ലൈസ്  ഡയറക്ടര്‍  ഹരിത വി. കുമാര്‍,   സപ്ലൈകോ  മേഖലാ മാനേജര്‍  വി . ജയപ്രകാശ്   എന്നിവര്‍ പങ്കെടുത്തു.
 

date