സ്ത്രീ സുരക്ഷയും സൈബര്‍ കുറ്റകൃത്യവും: വെബിനാര്‍ സംഘടിപ്പിച്ചു
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തൃശൂര്‍ ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ സെന്റ് മേരീസ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗവുമായി സഹകരിച്ച് സ്ത്രീസുരക്ഷയും സൈബര്‍ കുറ്റകൃത്യവും എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു.
സൈബര്‍ സുരക്ഷാ വിദഗ്ധനും, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ തൃശൂര്‍ സീനിയര്‍ ടെക്‌നിക്കല്‍ ഡയറക്ടറുമായ സുരേഷ് കെ മേനോന്‍ ക്ലാസ് നയിച്ചു. സൈബര്‍ കുറ്റകൃത്യം വ്യക്തിയുടെ അന്തസ്സ് ഹനിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ സുരക്ഷ എല്ലാവരുടെയും അവകാശമാണ്.
സ്മാര്‍ട്ട് ഇന്‍ഫര്‍മേഷന്‍ യുഗത്തിലൂടെ കടന്നുപോയി കൊണ്ടിരിക്കുമ്പോള്‍ അതിന്റേതായ അപകടങ്ങള്‍ തിരിച്ചറിയണമെന്നും, ഫ്രീ സോഫ്റ്റ്വെയര്‍ എന്ന് കാണുമ്പോള്‍ നമ്മള്‍ ആകൃഷ്ടരാകരുതെന്നും ആന്റി വൈറസ് സോഫ്ട്വെയര്‍ ഉപയോഗിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
സൈബര്‍ ലോകത്ത് സ്ത്രീകളും കുട്ടികളുമാണ് എപ്പോഴും ഇരകളാകുന്നത് എന്ന് മുഖ്യപ്രഭാഷണം നടത്തിയ റീജിണല്‍ ഔട്ട് റീച് ബ്യൂറോ കേരള ലക്ഷദ്വീപ് ജോയിന്റ് ഡയറക്ടര്‍ ഡോ. നീതു സോന പറഞ്ഞു. ആരോഗ്യകരമായ രീതിയില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. സെന്റ് മേരിസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ സിസ്റ്റര്‍ മാഗി ജോസഫ്,കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ ബെട്‌സി ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു. അധ്യാപകരും വിദ്യാര്‍ഥികളുമായി 90 പേര്‍ വെബിനാറില്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്കെല്ലാം ഇ - സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
- Log in to post comments