Skip to main content

സ്‌കോള്‍ കേരള ഡി.സി.എ ആറാം ബാച്ച് പ്രവേശനം

സ്‌കോള്‍ കേരള തിരഞ്ഞെടുത്ത സര്‍ക്കാര്‍/എയ്ഡഡ്/വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സ് (ഡിസിഎ) ആറാം ബാച്ച് പ്രവേശനത്തിന് പിഴ കൂടാതെ ഫെബ്രുവരി 27 വരെയും 60 രൂപ പിഴയോടെ മാര്‍ച്ച് 6 വരെയും അപേക്ഷിക്കാം.

അഞ്ചാം ബാച്ചിന്റെ പൊതു പരീക്ഷ അതത് പഠന കേന്ദ്രങ്ങളില്‍ നടക്കും. മെയ് മൂന്ന് മുതല്‍ എട്ട് വരെ പ്രാക്ടിക്കലും, മെയ് 17 മുതല്‍ 21 വരെ തിയറിയുമാണ്. പരീക്ഷാ ഫീസായ 700 രൂപ പിഴ കൂടാതെ മാര്‍ച്ച് നാല്  വരെയും, 20 രൂപ പിഴയോടെ മാര്‍ച്ച് 10 വരെയും ംംം.രെീഹലസലൃമഹമ.ീൃഴ യില്‍ ഡിസിഎ എക്സാം രജിസ്ട്രേഷനില്‍ ഓണ്‍ലൈനായോ, ജനറേറ്റ് ചെയ്തെടുത്ത ചെലാനില്‍ പോസ്റ്റ് ഓഫീസ് മുഖേനയോ അടച്ച് ബന്ധപ്പെട്ട പഠന കേന്ദ്രം പ്രിന്‍സിപ്പല്‍മാര്‍ക്ക് അപേക്ഷിക്കണം.  മൂന്ന്, നാല് ബാച്ചുകളില്‍ പരീക്ഷ രജിസ്റ്റര്‍ ചെയ്ത് എഴുതാത്തവര്‍ക്കും നിര്‍ദിഷ്ട യോഗ്യത നേടാത്തവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. ഫോണ്‍:  9447913820

date