Skip to main content

ജില്ലാ സ്ഥിരം നഴ്സറി ഉദ്ഘാടനം ഇന്ന്

 

ജില്ലാ സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വള്ളിക്കോട് നിര്‍മിച്ച ജില്ലാ സ്ഥിരം നഴ്സറി ഇന്ന് (ഫെബ്രുവരി 24) ഉച്ചയ്ക്ക് 2.30ന് വനം, വന്യജീവി, മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാല വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്യും. വി.എസ്.അച്യുതാനന്ദന്‍ എം.എല്‍.എ അധ്യക്ഷനാകും.

ജില്ലയിലാകമാനം വിതരണം ചെയ്യുന്നതിനാവശ്യമായ ഉന്നത ഗുണനിലവാരമുള്ള വൃക്ഷത്തൈകള്‍ ഉത്പ്പാദിപ്പിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് വര്‍ഷം മുഴുവന്‍ ലഭ്യമാക്കുന്നതിനും തൈകളുടെ ഉത്പാദനവും പരിചരണവും ശാസ്ത്രീയമായ രീതിയില്‍ ചെയ്യുന്നു എന്നുറപ്പ് വരുത്തുന്നതിനും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും സസ്യജാലങ്ങളെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് കോംപന്‍സേറ്ററി അഫോറസ്റ്റേഷന്‍ ഫണ്ട് മാനേജ്മെന്റ് ആന്റ് പ്ലാനിംഗ് അതോറിറ്റി (കാംപ) യില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നഴ്സറി നിര്‍മിച്ചിരിക്കുന്നത്.

ഒലവക്കോട് ആരണ്യഭവന്‍ വൈല്‍ഡ് ലൈഫ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ബിജോയ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

date