Skip to main content

എംപ്ലോയബിലിറ്റി സ്‌കില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

 

നെന്മാറ ഐ.ടി.ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ/ ബി.ബി.എ യും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫെയര്‍/ ഇക്കണോമിക്സിലുള്ള ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബിരുദം/ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഡി.ജി.ഇ.റ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എംപ്ലോയബിലിറ്റി സ്‌കില്ലിലുള്ള പരിശീലനവും. ഉദ്യോഗാര്‍ത്ഥികള്‍ പന്ത്രണ്ടാം ക്ലാസിലോ ഡിപ്ലോമ തലത്തിലും അതിനു മുകളിലും ഇംഗ്ലീഷ്/  കമ്മ്യൂണിക്കേഷന്‍ സ്‌കിലും ബേസിക് ക്ംപ്യൂട്ടറും പഠിച്ചിട്ടുണ്ടാവണം.
താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 25 ന് രാവിലെ 11 ന് നെന്മാറ ഐ.ടി.ഐ യില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date