Skip to main content

കോട്ടക്കല്‍ നഗരസഭയില്‍ നാല് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കോട്ടക്കല്‍ നഗരസഭയിലെ നാല് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം ചെലവഴിച്ചാണ് റോഡുകളുടെ നിര്‍മാണം. കൂരിയാട് കുമ്പളപ്പറമ്പ് (10 ലക്ഷം), കൂരിയാട് നാല് സെന്റ് കോളനി സംരക്ഷണ പാര്‍ശ്വഭിത്തി നിര്‍മാണം (10 ലക്ഷം), പണിക്കര്‍ കുണ്ട് പുളിക്കല്‍ ജംഷീദ് റോഡ് നിര്‍മാണം (10 ലക്ഷം), പാലത്തറ കല്ലിങ്ങല്‍ റോഡ് നിര്‍മ്മാണം (20 ലക്ഷം) എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനമാണ് എം.എല്‍.എ നിര്‍വഹിച്ചത്.
 

കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ബുഷ്റ ഷെബീര്‍, വൈസ് ചെയര്‍മാന്‍ പി.പി. ഉമ്മര്‍, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.ടി.അബ്ദു, കൗണ്‍സിലര്‍മാരായ ചെരട മുഹമ്മദലി, മുഹമ്മദ് കാലൊടി, പി. റാഷിദ്, ഹസീന അഹമ്മദ്, നുസൈബ അന്‍വര്‍ എന്നിവര്‍ പങ്കെടുത്തു.

date