Skip to main content

ട്രൈബല്‍ പ്രൊമോട്ടര്‍മാരുടെ ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു

 

 

മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച ട്രൈബല്‍ പ്രൊമോട്ടര്‍മാരുടെ ഹെല്‍പ് ഡെസ്‌ക് എ.പ്രദീപ് കുമാര്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന, പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഹെല്‍ത്ത് പ്രൊമോട്ടര്‍മാര്‍ക്കു വേണ്ടി വകുപ്പിന്റെ കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ചാണ് ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മിച്ചത്.

രോഗികളായ പട്ടിക വര്‍ഗക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് വരുമ്പോള്‍ അവരെ സഹായിക്കാനും ആവശ്യമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനും വേണ്ടിയാണ് ഹെല്‍ത്ത് പ്രൊമോട്ടര്‍മാരെ നിയമിച്ചത്.

പരിപാടിയില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ശശി, സൂപ്രണ്ട് ഡോ. ശ്രീജയന്‍, പട്ടികവര്‍ഗ വികസന ഓഫീസര്‍ സി.നയീം, ലേ സെക്രട്ടറി സതീഷ്,  ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷമീര്‍, ട്രൈബല്‍ ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായ സുകന്യ, ഉഷ, മഞ്ജു, നഴ്‌സിംഗ് സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

date