Skip to main content

ഹിന്ദി ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍

കേരള പരീക്ഷാകമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപ്പര്‍ പ്രൈമറി അധ്യാപകയോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സ് മെറിറ്റ് സ്‌പോട്ട് അഡ്മിഷന്‍ മാര്‍ച്ച് ഒന്നിന് 10ന് അടൂര്‍ സെന്ററായ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തില്‍ നടക്കും. 50 ശതമാനം മാര്‍ക്കോടുകൂടിയുള്ള പ്ലസ്ടു, ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പട്ടികജാതി മറ്റര്‍ഹവിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും. ഫോണ്‍ : 8547126028.
 

date