അതിജീവനത്തിന്റെ സാക്ഷ്യമായി സിഗ്നേച്ചര്‍ ഫിലിം
കൊവിഡ് കാലത്തെ അതിജീവനത്തെയും കരുതലിനെയും ആസ്പദമാക്കി ഇരുപത്തിയഞ്ചാം രാജ്യാന്തര ചലച്ചിത്ര മേളയുടെ സിഗ്നേച്ചര്‍ ഫിലിം. മഹേഷ് നാരായണന് സംവിധാനം ചെയ്ത ഫിലിമില്‍
കൊവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ തിയേറ്ററുകള്‍ വീണ്ടും തുറന്ന് പ്രവൃത്തിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രതീക്ഷകളുമാണ് പ്രതീകത്മകമായി ചിത്രീകരിച്ചിട്ടുള്ളത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണി പോരാളികളായവര്ക്കുള്ള ആദരവു കൂടിയാണ് ഈ സിനിമ. നാല്പത്തിയേഴ് സെക്കന്‍ഡ് ദൈര്‍ഘ്യമാണ് സിഗ്നേച്ചര്‍ ഫിലിമിനുള്ളത്. തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നീ മേഖലകളിലേക്ക് നടത്തുന്ന ചലച്ചിത്ര യാത്രയില്‍ പാലിക്കേണ്ട ഹെല്‍ത്ത് പ്രോട്ടോക്കോളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സുഷിന് ശ്യാമാണ് ഫിലിമിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. അനന്തപത്മനാഭന്, ശരത് രാജ്, ശ്യാമന്ത് കെ എസ്, നീന അന്ന ജോണ്സണ്, ടെറന്‍സ് ഡൊമിനിക്, മനു ശങ്കര്‍ എന്നിവരാണ് അനിമേഷന്‍ ഒരുക്കിയിരിക്കുന്നത്. വിഷ്ണു ഗോവിന്ദാണ് ശബ്ദ സംവിധാനം
- Log in to post comments